Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കുവൈത്തും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

text_fields
bookmark_border
പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കുവൈത്തും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
cancel

കുവൈത്ത് സിറ്റി: പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കുവൈത്തും കാനഡയും. ഇതു സംബന്ധിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയവും കനേഡിയൻ കൊമേഴ്‌സ്യൽ കോർപ്പറേഷനും തമ്മിലുള്ള ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദും ഒപ്പുവെച്ചു.

ശൈഖ് ജറാഹിന്റെ ഒട്ടാവ സന്ദർശനത്തിനിടെ മന്ത്രിതല കൂടിക്കാഴ്ചയിലായിരുന്നു ഒപ്പുവെക്കൽ. കുവൈത്തും കാനഡയും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യങ്ങൾക്കായി സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കാനും ഇരുവരും ധാരണയിലെത്തി. ഗൾഫ് മേഖലയിലെ സാഹചര്യം, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രാദേശിക വിഷയങ്ങളിലും ആശയവിനിമയം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait and Canada sign MoU for defense and security cooperation
Next Story