Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുരക്ഷാ സഹകരണവും...

സുരക്ഷാ സഹകരണവും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് കുവൈത്തും ബഹ്‌റൈനും; ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സുരക്ഷാ സഹകരണവും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് കുവൈത്തും ബഹ്‌റൈനും; ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിനെ ബഹ്റൈനിൽ സ്വീകരിക്കുന്നു

കുവൈത്ത് സിറ്റി: സുരക്ഷാ സഹകരണം മെച്ചപ്പെടുത്തലും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു കുവൈത്തും ബഹ്‌റൈനും. ചൊവ്വാഴ്ച ബഹ്റൈനിൽ എത്തിയ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതു സംബന്ധിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി ചർച്ച നടത്തി.

മേഖലയിലെ പുതിയ സംഘർഷത്തിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് ഇരു മന്ത്രിമാരുടെയും കൂടികാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും ഭാഗമായി ശൈഖ് ഫഹദ് ബഹ്‌റൈൻ സന്ദർശിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനുമായുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തിൽ കുവൈത്തിന്റെ അഭിമാനം ശൈഖ് ഫഹദ് വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും ഊന്നിപ്പറഞ്ഞു.

കുവൈത്തിന്റെ പിന്തുണയേയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയെയും ബഹ്‌റൈൻ അഭിനന്ദിക്കുന്നതായി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെയും, അടുത്ത സഹകരണത്തെയും ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainKuwaitsecurity cooperationGCC Interior Ministers
News Summary - Kuwait and Bahrain Interior Ministers meet to discuss security cooperation and regional situation
Next Story