Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറിന്‍െറ...

അമീറിന്‍െറ സ്ഥാനാരോഹണത്തിന് ഇന്നേക്ക് 11 വയസ്സ്

text_fields
bookmark_border
അമീറിന്‍െറ സ്ഥാനാരോഹണത്തിന് ഇന്നേക്ക് 11 വയസ്സ്
cancel

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ഭരണചക്രം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കൈകളിലത്തെിയിട്ട് ഞായറാഴ്ചത്തേക്ക് 11 വര്‍ഷം തികഞ്ഞു. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്‍െറ 15ാമത് അമീറായി സ്ഥാനമേറ്റത്. 1
929 ജൂണ്‍ 26ന് ശൈഖ് അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസകാലത്തിനുശേഷം തിരിച്ചത്തെിയപ്പോള്‍ 1954ല്‍ 25ാം വയസ്സില്‍ തന്നെ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നു വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്‍െറ മേധാവിയായ അദ്ദേഹത്തിന്‍െറ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്കാരിക പ്രസിദ്ധീകരണമായ ‘അല്‍അറബി’ തുടങ്ങിയത്. 1962ല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി സ്ഥാനമേറ്റാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആദ്യമായി ഭരണരംഗത്തേക്ക് വരുന്നത്. 63ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. ലോകത്തുതന്നെ ഇത്രകാലം തുടര്‍ച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ളെന്നാണ് കരുതപ്പെടുന്നത്. 2003ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറുകയും ചെയ്തു. ശൈഖ് സബാഹിന്‍െറ ഭരണസാരഥ്യം 11 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് ദൃശ്യമാവുന്നത്. രാജ്യം പുതിയകാലത്തിലേക്ക് കാലൂന്നിയ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ഭാവിയിലേക്കുള്ള കുതിപ്പിന് അടിത്തറ പാകുന്നതിനും ഈ കാലം സാക്ഷിയായി. തന്‍െറ മുന്‍ഗാമിയ ുടെ കാല്‍വെപ്പുകള്‍ പിന്തുടര്‍ന്ന് ജനാധിപത്യവും ഐക്യവും സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയ ശൈഖ് സബാഹ് രാജ്യത്തെ വികസനത്തിന്‍െറയും അഭിവൃദ്ധിയുടെയും നവ വിഹായസ്സിലേക്ക് നയിക്കുകയും ചെയ്തു. വിഭാഗീതയകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടംനല്‍കാതെ രാജ്യത്തിന്‍െറ പുരോഗതി മാത്രം ലക്ഷ്യംവെച്ചുള്ള ഭരണമാണ് അദ്ദേഹത്തിന്‍െറ രീതി. 
ലോകതലത്തില്‍ സേവനമേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് മാനുഷിക സേവയുടെ ലോക നായകപ്പട്ടം നല്‍കി ആദരിച്ചു. 2014 സെപ്റ്റംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ്  ലോകതലത്തില്‍ മനുഷ്യസേവന പ്രവര്‍ത്തനങ്ങളുടെ നായകനായി തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്. രാജ്യവും മതവും ഭാഷയും വര്‍ണവും നോക്കാതെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താല്‍പര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായക പട്ടം നല്‍കുന്നതെന്ന് അന്നത്തെ ചടങ്ങില്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കിയിരുന്നു.
 വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം, സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങളായാലും യുദ്ധക്കെടുതികളായാലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് വന്‍ സഹായമാണ് പ്രഖ്യാപിക്കാറ്. സിറിയയെ സഹായിക്കാന്‍ തയാറായ രാജ്യങ്ങളുടെ ആദ്യത്തെ മൂന്ന് ഉച്ചകോടികള്‍ക്കും ആതിഥ്യംവഹിച്ച കുവൈത്ത് വന്‍ തുകയാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. കുവൈത്തിനെ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വലിയ സ്വപ്നമാണ് അമീര്‍ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ചുള്ള വമ്പന്‍ പദ്ധതികളുടെ അണിയറ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 
 ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി സില്‍ക്ക് സിറ്റി, മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ബുബ്യാന്‍ തുറമുഖ വികസനം, കാര്‍ഗോ സിറ്റി, മെട്രോ-ജി.സി.സി റെയില്‍പാത, ഫൈലക ദ്വീപ് വികസന പദ്ധതി, അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നവീകരണം, ജഹ്റ റോഡ് പദ്ധതി, ശൈഖ് ജാബിര്‍ ആശുപത്രി, ശൈഖ് സബാഹ് അഹ്മദ് യൂനിവേഴ്സിറ്റി തുടങ്ങി എല്ലാ മേഖലകളിലും വന്‍കിട പദ്ധതികളാണ് നടപ്പാക്കുന്നത്. അമീര്‍ വിഭാവനം ചെയ്ത പദ്ധതികളൊക്കെയും പൂര്‍ത്തിയാകുമ്പോള്‍ കുവൈത്ത് ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം, മേഖലയിലും അന്താരാഷ്ട്ര തലത്തിലും വന്‍ കുതിപ്പാണ് ശൈഖ് സബാഹിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് കൈവരിച്ചത്. 
2009ലും 2013ലും ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചത് കുവൈത്തായിരുന്നു. മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്കും 2013ല്‍ ആതിഥ്യം കുവൈത്തിന്‍െറ വകയായിരുന്നു. യമന്‍ സമാധാന ഉച്ചകോടിക്ക് ആതിഥ്യമരുളിയതുള്‍പ്പെടെ അമീറിന്‍െറ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ ലോകം പുകഴ്ത്തി. 
എണ്ണ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മേഖലയിലൊന്നാകെ സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്ക പടരുമ്പോഴും രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ശൈഖ് സബാഹിന്‍െറ ഭരണനൈപുണ്യത്തിലേക്കുതന്നെയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait amir
Next Story