Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ വി​വി​ധ...

അ​മീ​ർ വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി റ​മ​ദാ​ൻ ആ​ശം​സ കൈ​മാ​റി

text_fields
bookmark_border
amir
cancel
camera_alt

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി റ​മ​ദാ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റി. റ​മ​ദാ​ൻ ആ​ശം​സ​ക​ൾ പ​ങ്കു​വെ​ച്ച് തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് ഖൈ​സ് സ​ഈ​ദ് അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു.

സം​ഭാ​ഷ​ണ​ത്തി​ൽ തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ്, മു​സ്‍ലിം ലോ​ക​ങ്ങ​ൾ​ക്കും ന​ന്മ​യും അ​നു​ഗ്ര​ഹ​വും ആ​ശം​സി​ച്ചു. അ​മീ​റി​ന് ആ​രോ​ഗ്യ​വും സൗ​ഖ്യ​വും ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ന​ൽ​കാ​നും അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു.

തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ന്റി​ന് ന​ന്ദി പ​റ​ഞ്ഞ അ​മീ​ർ, ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഇ​തെ​ന്ന് സൂ​ചി​പ്പി​ച്ചു. ഖൈ​സ് സ​ഈ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​നീ​ഷ്യ​ക്ക് ന​ന്മ​യും സ​മൃ​ദ്ധി​യും നേ​ർ​ന്നു.

ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ അ​ൽ ഹു​സൈ​നും അ​മീ​റി​ന് റ​മ​ദാ​ൻ ആ​ശം​സ അ​റി​യി​ച്ചു. അ​മീ​റി​ന് ആ​യു​രാ​രോ​ഗ്യം നേ​ർ​ന്ന ജോ​ർ​ഡ​ൻ രാ​ജാ​വ് കു​വൈ​ത്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. രാ​ജാ​വി​നോ​ട് ന​ന്ദി പ​റ​ഞ്ഞ അ​മീ​ർ, അ​ബ്ദു​ല്ല രാ​ജാ​വി​ന് ന​ല്ല ആ​രോ​ഗ്യ​വും രാ​ജ്യ​ത്തി​ന് അ​ഭി​വൃ​ദ്ധി​യും നേ​ർ​ന്നു.

ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യും അ​മീ​റു​മാ​യി റ​മ​ദാ​ൻ ആ​ശം​സ കൈ​മാ​റി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്കും ക്ഷേ​മം നേ​ർ​ന്ന ബ​ഹ്‌​റൈ​ൻ രാ​ജാ​വ്, അ​മീ​റി​ന് ന​ല്ല ആ​രോ​ഗ്യ​വും കു​വൈ​ത്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും നേ​ർ​ന്നു. ഹ​മ​ദ് രാ​ജാ​വി​ന് ന​ന്ദി പ​റ​ഞ്ഞ അ​മീ​ർ, ആ​യു​രാ​രോ​ഗ്യം നേ​ർ​ന്നു.

ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് റ​മ​ദാ​ൻ ആ​ശം​സ കൈ​മാ​റി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്കും സ​മൃ​ദ്ധി​യും ക്ഷേ​മ​വും നേ​ർ​ന്ന ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ്, അ​മീ​റി​ന് മി​ക​ച്ച ആ​രോ​ഗ്യ​വും ആ​ശം​സി​ച്ചു. ആ​ശം​സ​ക​ൾ​ക്കും ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​നും അ​മീ​ർ, അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി​ക്ക് ന​ന്ദി അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്റി​ന് ന​ല്ല ആ​രോ​ഗ്യ​വും ഈ​ജി​പ്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait amirramadan greetings
News Summary - kuwait amir share greetings on ramadan
Next Story