Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​മാ​ൻ സു​ൽ​ത്താ​ന്...

ഒ​മാ​ൻ സു​ൽ​ത്താ​ന് കു​വൈ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
ഒ​മാ​ൻ സു​ൽ​ത്താ​ന് കു​വൈ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം
cancel

കു​വൈ​ത്ത് സി​റ്റി: സ്ഥാ​നാ​രോ​ഹ​ര​ണ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​ന് കു​വൈ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ​അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദ​ന സ​​ന്ദേ​ശം അ​യ​ച്ചു. സ​ന്ദേ​ശ​ത്തി​ൽ അ​മീ​ർ സു​ൽ​ത്താ​ന്‍റെ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന് നി​ത്യ​മാ​യ ആ​രോ​ഗ്യ​വും ഒ​മാ​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​രു​ക​യും ചെ​യ്തു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​വും ച​രി​ത്ര​പ​ര​വു​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ളെ അ​മീ​ർ പ്ര​ശം​സി​ച്ചു. എ​ല്ലാ ത​ല​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ്ഥി​ര​വും സം​യു​ക്ത​വു​മാ​യ താ​ൽ​പ​ര്യ​വും വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന് അ​ഭി​ന​ന്ദ​ന സ​​ന്ദേ​ശം അ​യ​ച്ചു.

സ്ഥാ​നാ​രോ​ഹ​ര​ണ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ഒ​മാ​ൻ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് അ​ബ്ദു​ൽ മാ​ലി​ക് അ​ൽ ഖ​ലീ​ലി​ക്കും ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് ഖാ​ലി​ദ് അ​ൽ മ​വാ​ലി​ക്കും കു​വൈ​ത്ത് ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ അ​ഭി​ന​ന്ദ​ന സ​​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AmirOmani Sultan
Next Story