Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ മന്ത്രിസഭയുടെ രാജി അമീർ തള്ളി

text_fields
bookmark_border
കുവൈത്ത്​ മന്ത്രിസഭയുടെ രാജി അമീർ തള്ളി
cancel

കുവൈത്ത്​ സിറ്റി: പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ സമർപ്പിച്ച മന്ത്രിസഭയുടെ രാജിക്കത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ തള്ളി. നിലവിലെ മന്ത്രിസഭയിൽ വിശ്വാസമുണ്ടെന്നും രാഷ്​ട്രത്തിന്​ നൽകുന്ന സേവനം തൃപ്​തികരമാണെന്നും വ്യക്​തമാക്കിയ അമീർ പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ മുന്നൊരുക്കം നടത്താൻ നിർദേശം നൽകി.

അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണത്തെ തുടർന്ന്​ പുതിയ അമീർ വന്നതോടെയാണ്​ മന്ത്രിസഭ രാജി സന്നദ്ധത അറിയിച്ചത്​. പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ ഇനി മാസങ്ങൾ മാത്രമാണ്​ അവശേഷിക്കുന്നത്​. ഡിസംബറിൽ തെരഞ്ഞെടുപ്പ്​ ഉണ്ടായേക്കും. അപ്പോൾ സ്വാഭാവികമായും പുതിയ മന്ത്രിസഭ വരും. ഇത്​ കൂടി കണക്കിലെടുത്താണ്​ ഇപ്പോൾ മന്ത്രിസഭ രാജിവെക്കേണ്ടതില്ലെന്ന്​ അമീർ തീരുമാനിച്ചതെന്നാണ്​ നിഗമനം. കോവിഡ്​ കാലത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മ​ന്ത്രിസഭ മികച്ച പ്രവർത്തനമാണ്​ നടത്തുന്നതെന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story