കു​വൈ​ത്ത്-​–അ​മേ​രി​ക്ക സം​യു​ക്ത സൈ​നി​ക  പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

  • പ​രി​ശീ​ല​നം ഈ ​മാ​സം 16വ​രെ നീ​ളും 

10:09 AM
10/08/2018

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്-​അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ സം​യു​ക്ത പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​യി സു​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ച്ച പ​രി​ശീ​ല​നം ഈ ​മാ​സം 16വ​രെ നീ​ളും. കു​വൈ​ത്ത്​ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ഖു​ദ്​​ർ അ​മേ​രി​ക്ക​ൻ നേ​വ​ൽ ഫോ​ഴ്​​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ​ർ അ​ഡ്​​മി​റ​ൽ സ്​​റ്റെ​ർ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഇ​രു സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും തീ​വ്ര​വാ​ദ​മു​ൾ​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് സൈ​നി​​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.  
 

Loading...
COMMENTS