Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​ഖ​ല...

മേ​ഖ​ല ക​ട​ന്നു​പോ​വു​ന്ന​ത്​ ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ –കു​വൈ​ത്ത്​ അ​മീ​ർ

text_fields
bookmark_border
മേ​ഖ​ല ക​ട​ന്നു​പോ​വു​ന്ന​ത്​ ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ –കു​വൈ​ത്ത്​ അ​മീ​ർ
cancel
camera_alt??????????????????????????? ????????? ?????????????? ??????????? ??????????????????????? ?????? ???????????????

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ്​ മേ​ഖ​ല ക​ട​ന്നു​പോ​വു​ന്ന​ത്​ അ​തി​ഗു​രു​ത​ര​വും അ​പ​ക​ട​ക​ര​വു​മാ​യ സാ​ഹ​ ച​ര്യ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നൊ​പ്പം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്ക്​ ഇ​ര​ട്ടി ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ട്​. രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി അ​വ​ർ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രോ​ട്​ അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ അ​മീ​റി​നെ​യും കി​രീ​ടാ​വ​കാ​ശി​യെ​യും സ്വീ​ക​രി​ച്ചു. ന​യ​ത​ന്ത്ര രം​ഗ​ത്ത്​ കു​വൈ​ത്തി​​െൻറ പ​ങ്ക്​ ലോ​ക​രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും പ​ക്ഷം ചേ​രാ​തെ സ​മാ​ധാ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​ക​യെ​ന്ന നി​ല​പാ​ടാ​ണ്​ രാ​ജ്യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ഉ​പ​മേ​ധാ​വി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​രും അ​മീ​റി​നെ അ​നു​ഗ​മി​ച്ചു. യോ​ഗ​ത്തി​ൽ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait ameer
News Summary - kuwait ameer-kuwait-kuwait news
Next Story