ജനങ്ങൾ സർക്കാറിന് നൽകുന്ന പിന്തുണ പ്രധാനം –അമീർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മറികടക്കാൻ തീവ്രയത്നം നടത്തുേമ്പാൾ ജനങ്ങൾ സർക്കാറിന് നൽകുന്ന പിന്തുണയും സഹകരണവും പ്രധാനമാണെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. റമദാൻ അവസാന പത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. ഇത്തവണ റമദാൻ ലോകവും കുവൈത്തും കോവിഡ് 19 എന്ന വിപത്ത് നേരിടുന്ന പശ്ചാത്തലത്തിലാണ് വന്നത്. പ്രതിസന്ധിയിൽനിന്ന് നമ്മൾ പാഠം പഠിക്കണം. എണ്ണ വില കുറഞ്ഞത് ഉൾപ്പെടെ ഒേട്ടറെ പ്രതിസന്ധികൾ കോവിഡ് സൃഷ്ടിച്ചിട്ടുണ്ട്. വിഭവങ്ങൾ സൂക്ഷിച്ചും കാര്യക്ഷമതയോടെയും ചെലവാക്കണം. നല്ല ഭാവിക്ക് വേണ്ടി പാർലമെൻറും സർക്കാറും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കുവൈത്തികളെ തിരിച്ചുകൊണ്ടുവന്ന ദൗത്യം വിജയകരമായിരുന്നു.
കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും മറ്റു മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും എടുക്കുന്ന പരിശ്രമങ്ങൾ മഹത്തരമാണ്. ഇൗ പ്രതിസന്ധി നമുക്ക് മറികടക്കാൻ കഴിയും. ജനങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറയും മറ്റു സർക്കാർ വകുപ്പുകളുടെയും നിർദേശങ്ങൾ അനുസരിക്കണം. പ്രത്യേകിച്ച് പൂർണ കർഫ്യൂ ഏർപ്പെടുത്തിയ വരും ദിവസങ്ങളിൽ. വിശുദ്ധ റമദാനിെൻറ അവസാന പത്തിലേക്ക് കടക്കുന്ന ഇൗ സന്ദർഭത്തിൽ ജനങ്ങളെ അഭിനന്ദിക്കുന്നതായും ആശംസ അറിയിക്കുന്നതായും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
