സ്വദേശികളുടെയും വിദേശികളുടെയും അടിയന്തരാവശ്യങ്ങൾ നിറവേറ്റണം –അമീർ
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെയും സ്വദേശികളുടെയും അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റണമെന്നും വിദേശത്തുള്ള സ്വദേശികളെ രാജ്യത്തെത്തിക്കുന്നതില്‍ ശ്രദ്ധ പുലർത്തണമെന്നും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആവശ്യപ്പെട്ടു. ബുധനാഴ്ച അമീറിനെ സന്ദർശിച്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനോടാണ് അമീർ ഇൗ നിർദേശങ്ങൾ നൽകിയത്.
വൈറസ് പ്രതിരോധത്തിനായി ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും വീട്ടില്‍ ഇരിക്കണമെന്നും ആരോഗ്യനിർദേശങ്ങള്‍ പാലിക്കണമെന്നും അമീര്‍ ജനങ്ങളെ വീണ്ടും ഓർമിപ്പിച്ചു. രാജ്യത്തിെൻറ നിലനിൽപിനുവേണ്ടി പാർലമെൻറുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അനിവാര്യ നിയന്ത്രണങ്ങൾ തുടരുേമ്പാൾതന്നെ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റണമെന്നും അമീര്‍ നിർദേശിച്ചതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. കോവിഡ് നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങൾ അദ്ദേഹം അമീറിന് വിശദീകരിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
