കുവൈത്ത് അമീറും ഉർദുഗാനും വീണ്ടും ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ചില രാജ്യങ്ങൾ വിച്ഛേദിച്ച പശ്ചാത്തലത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി വീണ്ടും ടെലിഫോൺ സംഭാഷണം നടത്തി. ജി.സി.സിയിൽ പ്രതിസന്ധി രൂപപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ഉർദുഗാൻ അമീറുമായി ടെലിഫോണിൽ സംസാരിക്കുന്നത്.
സൗദി, ബഹ്റൈൻ, യു.എ.ഇ എന്നീ ജി.സി.സി രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങൾ ഖത്തറുമായി ബന്ധം വേർപ്പെടുത്തിയ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമീറും ഉർദുഗാനും. അതിനിടെ, പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായി ബുധനാഴ്ച ദുബൈയിലേക്കും അവിടുന്ന് ഖത്തറിലേക്കും പോയ അമീർ കുവൈത്തിൽ തിരിച്ചെത്തി.
