Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീനിലെ ആദ്യ കുവൈത്ത് അംബാസഡർ ചുമതലയേറ്റു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫലസ്തീനിലെ ആദ്യ കുവൈത്ത് അംബാസഡർ ചുമതലയേറ്റു. അസീസ് റഹീം അൽ ദൈഹാനിയാണ് കുവൈത്തിെൻറ ആദ്യ ഫലസ്തീൻ അംബാസഡർ. ഇസ്രായേൽ അതിക്രമത്തിനിരയാവുന്ന ഫലസ്തീന് കൂടുതൽ പിന്തുണ നൽകുമെന്ന പ്രഖ്യാപനത്തിനു പിറകെയാണ് അമീർ ഫലസ്തീനിലേക്ക് പുതിയ അംബാസഡറെ നിയമിച്ചത്.
അസീസ് റഹീം അൽ ദൈഹാനിക്ക് ഫലസ്തീനിൽ ഉൗഷ്മള വരവേൽപ് ലഭിച്ചു. പ്രത്യക്ഷമായ ഫലസ്തീൻ അനുകൂല നിലപാടാണ് കുവൈത്ത് സ്വീകരിച്ചുവരുന്നത്. െഎക്യരാഷ്ട്ര സഭ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് ഫലസ്തീൻ വിഷയം ഉന്നയിക്കാറുണ്ട്.
Next Story
