മൂസ തളങ്കരക്ക് കുവൈത്ത് ആലിയാ അറബിക് കോളേജ് വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകി
text_fieldsമൂസ തളങ്കരക്ക് കുവൈത്ത് ആലിയാ അറബിക് കോളജ് വെൽഫെയർ അസോസിയേഷൻ
നൽകിയ യാത്രയയപ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: അര നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൂസ തളങ്കരക്ക് കുവൈത്ത് ആലിയാ അറബിക് കോളേജ് വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകി. ഖലീൽ അടൂരിന്റെ വസതിയിൽ നടന്ന പരിപാടിയിൽ വെൽഫെയർ പ്രസിഡന്റ് കെ.വി.മുജീബുല്ല അധ്യക്ഷത വഹിച്ചു. ഫാറൂഖ് ശർഖി സ്വാഗതം പറഞ്ഞു.
ഖലീൽ അടൂർ, ഡോ.സി.എൽ അബ്ദുൽറഹ്മാൻ, സത്താർ കുന്നിൽ, ഹമീദ് മധൂർ, അസീസ് തളങ്കര, കബീർ തളങ്കര, അബ്ദു കടവത്ത്, സിദ്ദീഖ് ഷർഖി, നൗഷാദ് ഓമശ്ശേരി, വി.കെ. ഫായിസ്, ഷുക്കൂർ ചെമനാട് എന്നിവർ ആശംസകൾ നേർന്നു. ഡോ.സി എൽ അബ്ദുൽ റഹ്മാൻ മെമെന്റോ കൈമാറി. യാത്രയയപ്പിനും നല്ലവാക്കുകൾക്കും മൂസ തളങ്കര നന്ദി പറഞ്ഞു. എസ്.എം. ബഷീർ ഉത്ബോധനവും പ്രാർത്ഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

