ഹോം ലഗേജ് ഡെലിവറി സേവനവുമായി കുവൈത്ത് എയർവേയ്സ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഹോം ലഗേജ് ഡെലിവറി സേവനം ആരംഭിച്ചു. തുടക്കത്തില്‍ ലണ്ടനില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാവുക. താമസിയാതെ ഹോം ലഗേജ് ഡെലിവറി സേവനം മറ്റ് യാത്രക്കാര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് എയർവേയ്സ് അധികൃതര്‍ അറിയിച്ചു.
ടേക്ക് ഓഫിന് 12 മണിക്കൂർ മുമ്പ് വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ സേവനം അഭ്യർഥിക്കണം. ഉപഭോക്താക്കൾക്ക് യാത്രകള്‍ എളുപ്പമാക്കുന്നതിനും, മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയതെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ സലേം അൽ ഫഖാൻ അറിയിച്ചു.
വേനല്‍ക്കാലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും കുവൈത്ത് എയർവേയ്സ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

