കുവൈത്ത് എയർവേയ്സ് തായ്ലാൻഡ് സർവീസ് ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: മാസങ്ങളുടെ ഇടവേളക്ക് ശേഷം കുവൈത്ത് എയർവേയ്സ് തായ്ലാൻഡിലെ ബാേങ്കാക്കിലേക്ക് വിമാന സർവീസ് ആരംഭിച്ചു. വിനോദ സഞ്ചാരികൾ, ബിസിനസ് യാത്രക്കാർ തുടങ്ങി ബാേങ്കാക്കിലേക്ക് ഡിമാൻഡ് ഏറെയാണെന്ന് കുവൈത്ത് എയർവേയ്സ് പബ്ലിക് റിലേഷൻ ഡയറക്ടർ ഫായിസ് അൽ ഇനീസി പറഞ്ഞു. ആഴ്ചയിൽ നാല് വിമാനമാണ് ഉണ്ടാകുക. കോവിഡ് വ്യാപനത്തിന് മുമ്പ് സർവീസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാൻ തയാറെടുക്കുന്നതായി അധികൃതർ വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ വ്യോമയാന അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.
ചില രാജ്യങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ പകുതിക്ക് ശേഷം കുവൈത്ത് എയർവേയ്സ് ന്യൂയോർക്ക്, ലണ്ടൻ, സരജെവോ, പാരീസ്, ജനീവ, മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, ട്രബ്സൺ, ബോഡ്രം, തിബിലിസ്, മലാക, കൈറോ, ആംസ്റ്റർഡാം, മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു, അഹമ്മദാബാദ്, ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ധാക്ക എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

