കുവൈത്ത് എയർവേസ് റോം, മിലാൻ വിമാന സർവിസ് തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ഇറ്റലിയിലെ റോം, മിലാൻ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചു. റോമിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു വിമാനമാണ് ഉണ്ടാകുക. മിലാനിലേക്ക് വ്യാഴം, ശനി ദിവസങ്ങളിൽ വിമാനമുണ്ടാകും. റോമും മിലാനും കുവൈത്ത് എയർവേസിെൻറ പ്രധാന ഡെസ്റ്റിനേഷനുകളാണ്.
ചരിത്രം, സംസ്കാരം, നാഗരികത എന്നിവയുടെ പേരിൽ അറിയപ്പെടുന്ന ഇൗ സ്ഥലങ്ങളിലേക്ക് കുവൈത്തിൽനിന്ന് ധാരാളം സഞ്ചാരികളുണ്ടാകുമെന്നും കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വകുപ്പ് മേധാവി ഫായിസ് അൽ ഇനീസി പറഞ്ഞു. റോയൽ, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 32 കിലോ വീതമുള്ള മൂന്നു ബാഗേജുകളും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 32 കിലോയുടെ രണ്ടു ബാഗേജും ഇക്കോണമി ക്ലാസിൽ 23 കിലോയുടെ രണ്ടു ബാഗേജുകളും അനുവദിക്കും. എല്ലാ ക്ലാസിലും ഏഴുകിലോയുടെ ഹാൻഡ് ബാഗേജ് ഇതിന് പുറമെയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

