Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യയടക്കം ഏഴ്​...

ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിലേക്ക്​ കൂടി കുവൈത്ത്​ എയർവേയ്​സ്​ ബുക്കിങ്​ ആരംഭിച്ചു

text_fields
bookmark_border
ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിലേക്ക്​ കൂടി കുവൈത്ത്​ എയർവേയ്​സ്​ ബുക്കിങ്​ ആരംഭിച്ചു
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിലേക്ക്​ കൂടി കുവൈത്ത്​ എയർവേയ്​സ്​ ടിക്കറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഖത്തർ, അസർബൈജാൻ, ബോസ്​നിയ ആൻഡ്​ ഹെർസഗോവിന, പാകിസ്ഥാൻ, സ്​പെയിൻ, ജോർഡൻ എന്നിവിടങ്ങളിലേക്ക്​ കൂടിയാണ്​ ഇന്ത്യയെ കൂടാതെ ബുക്കിങ്​ ആരംഭിച്ചത്​. ഇന്ത്യയിൽ മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​.

നേരത്തെ ദുബൈ (യു.എ.ഇ), ലണ്ടൻ (യു.കെ), ജനീവ (സ്വിറ്റ്​സർലാൻഡ്​), ബൈറൂത്ത്​ (ലെബനാൻ), മനാമ (ബഹ്​റൈൻ), ഇസ്​തംബുൾ, ബോദ്​റം, ട്രബ്​സൺ (തുർക്കി) എന്നീ വിമാനത്താവളങ്ങളിലേക്ക്​ കുവൈത്ത്​ എയർവേയ്​സ്​ ബുക്കിങ്​ ആരംഭിച്ചിരുന്നു. ഇന്ത്യയിലേക്ക്​ രണ്ടാഴ്​ച മുമ്പ്​ ബുക്കിങ്​ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പുതുക്കിയ പട്ടിക തയാറാക്കിയപ്പോൾ ഉൾപ്പെടുത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwaysflightIndia News
News Summary - kuwait Airways reopen booking to 7 more country including India
Next Story