Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ എയർവേ​സ്​...

കുവൈത്ത്​ എയർവേ​സ്​ തായ്​ലൻഡ്​ സർവിസ്​ ആരംഭിച്ചു

text_fields
bookmark_border
കുവൈത്ത്​ എയർവേ​സ്​ തായ്​ലൻഡ്​ സർവിസ്​ ആരംഭിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് താ​യ്​​ല​ൻ​ഡി​ലെ ബാ​േ​ങ്കാ​ക്കി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. വി​​നോ​ദ സ​ഞ്ചാ​രി​ക​ൾ, ബി​സി​ന​സ്​ യാ​ത്ര​ക്കാ​ർ തു​ട​ങ്ങി ബാ​േ​ങ്കാ​ക്കി​ലേ​ക്ക്​ ഡി​​മാ​ൻ​ഡ്​ ഏ​റെ​യാ​ണെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് പ​ബ്ലി​ക്ക്​​ റി​ലേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഫാ​യി​സ്​ അ​ൽ ഇ​നീ​സി പ​റ​ഞ്ഞു. ആ​ഴ്​​ച​യി​ൽ നാ​ല്​ വി​മാ​ന​മാ​ണ്​ ഉ​ണ്ടാ​വു​ക. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നു​മു​മ്പ്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മ​യ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജൂ​ൺ പ​കു​തി​ക്കു​ശേ​ഷം കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് ന്യൂ​യോ​ർ​ക്ക്, ല​ണ്ട​ൻ, സ​ര​യോ​വോ, പാ​രി​സ്, ജ​നീ​വ, മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്, ട്ര​ബ്​​സ​ൺ, ബോ​ഡ്രം, തി​ബി​ലി​സ്, മ​ലാ​ക, കൈ​റോ, ആം​സ്​​റ്റ​ർ​ഡാം, മും​ബൈ, ഡ​ൽ​ഹി, കൊ​ച്ചി, ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം, ബം​ഗ​ളൂ​രു, അ​ഹ​മ്​​ദാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ർ, കൊ​ളം​ബോ, ധാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​നം ദി​വ​സം ഒ​ന്ന്​ എ​ന്ന രീ​തി​യി​ലേ​ക്ക്​ വ​ർ​ധി​പ്പി​ക്കും. ഇൗ​ജി​പ്​​തി​ലെ കൈ​റോ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കും. ദു​ബൈ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ നാ​ലും ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​യും വ​ർ​ധി​പ്പി​ക്കും. ഇ​റ്റ​ലി​യി​ലെ റോം, ​മി​ലാ​ൻ വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. ഇ​റാ​നി​ലെ തെ​ഹ്​​റാ​നി​ലേ​ക്കും ഇൗ ​മാ​സം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഇൗ​ജി​പ്​​തി​ലെ അ​ല​ക്​​സാ​​ൻ​ഡ്രി​യ​യി​ലേ​ക്കും ഇ​ന്ത്യ​യി​ലെ ഒ​രു ന​ഗ​ര​ത്തി​ലേ​ക്ക്​ കൂ​ടി​യും വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യും കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirwaysThailand
News Summary - Kuwait Airways launches Thailand service
Next Story