കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ​ൈബ​റൂ​ത്​​​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു

  • സു​ര​ക്ഷാ​ഭീ​തി​യൊ​ഴി​ഞ്ഞു

12:29 PM
15/04/2018

കു​വൈ​ത്ത്​ സി​റ്റി: താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ൈബ​റൂ​തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. സി​റി​യ​ൻ പ്ര​ശ്​​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് ൈബ​റൂ​തി​ലേ​ക്കു​ള്ള സ​ർ​വി​സ്​ നി​ർ​ത്തി​യ​ത്.  ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​ദ്യ​ത്തെ ഷെ​ഡ്യൂ​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തും.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ല​ബ​നാ​ൻ ആ​കാ​ശം വ​ഴി​യു​ള്ള വ്യോ​മ​ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നേ​ര​ത്തേ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. ഇൗ ​സാ​ഹ​ച​ര്യം മാ​റി​യി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​നം മാ​റ്റി​യ​തെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ കു​വൈ​ത്ത്​ വാ​ർ​ത്താ​ ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു. സി​റി​യ​യി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ ബു​ധ​നാ​ഴ്​​ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​​ ട്രം​പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.  

Loading...
COMMENTS