ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സേവനം ഒരുക്കി കുവൈത്ത് എയർവേസ്
text_fieldsകുവൈത്ത് സിറ്റി: ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സേവനം ഒരുക്കി കുവൈത്ത് എയർവേസ്. മക്കയിലേക്കും മദീനയിലേക്കും പോകുന്ന തീർഥാടകർക്ക് ഹറമൈൻ അതിവേഗ ട്രെയിനിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സേവനമാണ് കുവൈത്ത് എയർവേസ് അവതരിപ്പിച്ചത്. സൗദി റെയിൽവേ കമ്പനിയുമായി കുവൈത്ത് എയർവേസ് ഒപ്പുെവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സൗകര്യം ഒരുക്കിയത്. ഇതോടെ തീർഥാടകർക്ക് ഹറമുകൾ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. യാത്ര സുഖകരവും സുരക്ഷിതവുമാക്കാൻ സഹായിക്കും. ആദ്യഘട്ടത്തിൽ ഗ്രൂപ്പുകളായുള്ള തീർഥാടനങ്ങൾക്കും പിന്നീട് വ്യക്തിഗത യാത്രക്കാർക്കും ഈ സേവനം ലഭ്യമാകുമെന്ന് എയർവേസ് അധികൃതർ അറിയിച്ചു.

