കൂടുതൽ ഇടങ്ങളിലേക്ക് സർവിസുമായി കുവൈത്ത് എയർവേസ്
text_fieldsകുവൈത്ത് സിറ്റി: ഏപ്രിൽ ഒന്നു മുതൽ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി പാകിസ്താനിലെ ലാഹോറിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. ബുധനാഴ്ചയും ശനിയാഴ്ചയും ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും.
നിലവിലുള്ള റൂട്ടുകൾക്കൊപ്പം ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കുള്ള യാത്രാ ഓപ്ഷനുകൾ വിപുലീകരിക്കുമെന്നും ആക്ടിംഗ് സി.ഇ.ഒ അബ്ദുൾവഹാബ് അൽ ഷാത്തി പറഞ്ഞു.
സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഉയർന്ന സേവന സന്നദ്ധത നിലനിർത്തുന്നതിനുമുള്ള സൗകര്യങ്ങൾ എയർലൈൻ ഒരുക്കിയിട്ടുണ്ട്. കുവൈത്തിലെ ഖൈറാൻ മാൾ വഴി യാത്രക്കാർ പ്രോസസ്സിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. വിസ സഹായം, പ്രീമിയം യാത്രക്കാർക്കുള്ള ലിമോസിൻ ട്രാൻസ്ഫറുകൾ, മാളുമായി സഹകരിച്ച് പ്രത്യേക റീട്ടെയിൽ ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

