കുവൈത്ത് എയർവേസ് ദമസ്‌കസ് സർവിസ് 15 മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സിറിയയിലെ ഡമസ്‌കസിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 15 മുതൽ ദിവസവും ഒരു വിമാന സർവീസ് വീതമായിരിക്കും ഉണ്ടാവുക. ആഗോള ശൃംഖല വിപുലീകരിക്കൽ, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുടെ ഭാഗമായാണ് ഡമസ്കസ് റൂട്ട്. ഇതിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായും ആക്ടിംഗ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു. കുവൈത്തിനും സിറിയക്കും ഇടയിലുള്ള വർധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും ടൂറിസത്തിനും ബിസിനസ് യാത്രക്കും പിന്തുണ നൽകുന്നതിനും പുതിയ പാത ലക്ഷ്യമിടുന്നു.
കുവൈത്ത് എയർവേസ് നിലവിൽ ലോകമെമ്പാടുമുള്ള 61 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. പ്രവർത്തന വിപുലീകരണ പദ്ധതികളുടെ ഭാഗമായി റൂട്ടുകൾ വൈവിധ്യവൽക്കരിക്കുന്നതിലും വർധിച്ചുവരുന്ന വേനൽക്കാല യാത്രാ ആവശ്യം നിറവേറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സുരക്ഷാ-സേവന നിലവാരങ്ങൾക്കനുസൃതമായി, ടെർമിനൽ 4-ലെ സൗകര്യങ്ങളിലൂടെയും വിമാനത്തിനുള്ളിലെ സേവനങ്ങളിലൂടെയും ഉയർന്ന നിലവാരമുള്ള സേവനങ്ങളും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായി തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

