Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ കാർഗോ പഴയ നിലയിൽ തുടരുന്നു -കുവൈത്ത് എയർവേസ്

text_fields
bookmark_border
എയർ കാർഗോ പഴയ നിലയിൽ തുടരുന്നു -കുവൈത്ത് എയർവേസ്
cancel

കുവൈത്ത് സിറ്റി: എയർ കാർഗോ പ്രവർത്തനങ്ങൾ നിർത്തിവച്ചെന്ന വാർത്ത നിഷേധിച്ച് കുവൈത്ത് എയർവേസ്. എയർ കാർഗോ പ്രവർത്തനങ്ങൾ നിർത്തിവച്ചെന്ന റിപ്പോർട്ടുകളും സുരക്ഷാ ആശങ്കകൾ ഉയർന്നെന്ന വാർത്തകളും കുവൈത്ത് എയർവേയ്‌സ് പൂർണമായും നിഷേധിച്ചു.

അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചും കാർഗോ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ പിന്തുണക്കും സഹകരണത്തിനും വിമാനക്കമ്പനി നന്ദി അറിയിച്ചു. കുവൈത്ത് എയർവേസിന്റെ കാർഗോ പ്രവർത്തനങ്ങൾ സംബന്ധിച്ച് തെറ്റായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Airways
Next Story