Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅനുമതിയായിട്ടും...

അനുമതിയായിട്ടും വിമാനത്താവളത്തിൽ തിരക്കു വർധിച്ചില്ല

text_fields
bookmark_border
അനുമതിയായിട്ടും വിമാനത്താവളത്തിൽ തിരക്കു വർധിച്ചില്ല
cancel
camera_alt

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

കു​വൈ​ത്ത്​ സി​റ്റി: പൂ​ർ​ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ട്ടും കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്ക്​ കാ​ര്യ​മാ​യി വ​ർ​ധി​ച്ചി​ല്ല. 146 സ​ർ​വി​സു​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത്. യു.​എ.​ഇ, സൗ​ദി, ഇൗ​ജി​പ്​​ത്, തു​ർ​ക്കി, ബ്രി​ട്ട​ൻ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ. പ്ര​തി​ദി​ന യാ​ത്ര​ക്കാ​ർ സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​താ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ സ​ർ​വി​സു​ക​ൾ വി​പു​ല​പ്പെ​ടു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​യാ​​ലേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യൂ. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ​ഇ​പ്പോ​ഴും ഉ​യ​ർ​ന്ന നി​ര​ക്കു​ത​ന്നെ​യാ​ണ്. പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ർ എ​ന്ന നി​യ​ന്ത്ര​ണ​മാ​ണ്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ നീ​ക്കം ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ണി​ജ്യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​യി​രു​ന്നി​ല്ല. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportNO Crowd
News Summary - Kuwait Airport Woking Started. But No Crowd
Next Story