Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു; പ്രവാസികൾക്ക് ആശ്വാസം

text_fields
bookmark_border
കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു; പ്രവാസികൾക്ക് ആശ്വാസം
cancel

കുവൈത്ത് സിറ്റി: യാത്രക്കാർക്കും പ്രവാസികൾക്കും ആശ്വാസമേകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമാതിർത്തി വ്യാഴാഴ്ച വൈകുന്നേരം മുതൽ വീണ്ടും തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹുമൗദ് മുബാറക് ഹുമൗദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. അതേസമയം, ഘട്ടം ഘട്ടമായിട്ടായിരിക്കും വിമാന ഗതാഗതം പുനരാരംഭിക്കുക.

ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും താൽകാലികമായി അടച്ചിട്ടത്. ഇതിനിടെ വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളും, ഇന്ധന ടാങ്കുകളും ആക്രമണത്തിനിരയാകുകയും ഉണ്ടായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ്ണസജ്ജീകരണങ്ങളോടെയാണ് വിമാനത്താളം വീണ്ടും തുറക്കുന്നത്.

ഇതോടെ രണ്ട് മാസത്തോളം നീണ്ട കുവൈത്തിൽ നിന്നുള്ള യാത്ര അനിശ്ചിതത്വം നീങ്ങി. കുവൈത്തിൽ നിന്ന് സർവിസുകൾ നിലച്ചതോടെ സൗദി വിമാനത്താവളങ്ങളെയായിരുന്നു കുവൈത്ത് യാത്രക്കാർ ആശ്രയിച്ചിരുന്നത്. ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വിമാനത്താവളം പൂർണ്ണ സജ്ജമായതോടെ യാത്ര ക്ലേശം മാറിയത്തിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ. കേരളത്തിലേക്ക് അടക്കമുള്ള സർവീസുകൾ ഉടൻ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Airport resumes operations
Next Story