Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിൽ ഫോട്ടോ എടുക്കൽ വേണ്ട; കുവൈത്തിൽ കർശന നിയന്ത്രണം

text_fields
bookmark_border
വിമാനത്താവളത്തിൽ ഫോട്ടോ എടുക്കൽ വേണ്ട; കുവൈത്തിൽ കർശന നിയന്ത്രണം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡുചെയ്യുന്നതിനും തത്സമയം സംപ്രേഷണം ചെയ്യുന്നതിനും കർശന വിലക്ക്. ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്.

ഇതുസംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വിമാനത്താവള ജീവനക്കാർക്ക് സർക്കുലർ അയച്ചു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരും സ്ഥാപനങ്ങളിലുള്ളവരും, ജോലിസ്ഥലങ്ങളിൽ വെച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്യുന്നതും സംപ്രേക്ഷണം നടത്തുന്നതും മൊബൈൽ ഫോണുകളോ കാമറകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നതും സർക്കുലർ നിരോധിക്കുന്നു.

എയർപോർട്ട് ഏപ്രണുകൾ, പാസഞ്ചർ ടെർമിനലുകൾ, ഭരണപരവും സാങ്കേതികവുമായ കെട്ടിടങ്ങൾ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും കെട്ടിടങ്ങളും എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സുരക്ഷാ നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ കാമറകൾ, വിമാനങ്ങളുടെ നീക്കം, പ്രവർത്തന പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫോട്ടോ എടുക്കുന്നതിന് വിലക്കുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Imposes Strict Ban on Photography at Airport Locations
Next Story