Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്: 90,000 സിവിൽ ​​െഎ.ഡി വിതരണത്തിന്​ തയാർ

text_fields
bookmark_border
  • ഞായറാഴ്​ച മുതൽ പ്രതിദിനം 2000 കാർഡുകൾ എന്ന തോതിൽ വിതരണം ചെയ്യും
  • ശനിയാഴ്​ച മുതൽ പാസി വെബ്​സൈറ്റിൽ അപ്പോയിൻറ്​മെൻറ്​ എടുക്കാം
കുവൈത്ത്: 90,000 സിവിൽ ​​െഎ.ഡി വിതരണത്തിന്​ തയാർ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 90,000 സിവിൽ ​െഎ.ഡി കാർഡുകൾ വിതരണത്തിന്​ തയാറായതായി പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രതിദിനം 2000 കാർഡുകൾ എന്ന തോതിൽ വിതരണം ചെയ്യും. സിവിൽ ​െഎ.ഡിയുമായി ബന്ധപ്പെട്ട 500 ഇടപാടുകളും ഒരു ദിവസം അനുവദിക്കും. കോവിഡ്​ കാലമായതിനാൽ നിയന്ത്രിതമായി മാത്രമേ സന്ദർശകരെ അനുവദിക്കുന്നുള്ളൂ. 

പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ്​ ഞായറാഴ്​ച മുതൽ തുറന്ന്​ പ്രവർത്തിക്കും. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നു വരെ ഇടപാടുകൾ നടത്താം. എന്നാൽ, സിവിൽ ​െഎ.ഡി വിതരണം വൈകീട്ട്​ അഞ്ചു വരെ ഉണ്ടാവും. 

അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. ശനിയാഴ്​ച മുതൽ അപ്പോയിൻറ്​മ​െൻറ്​ എടുക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuwait 90000 civil id ready for disbursement
Next Story