Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് 2027-28 വികസന പദ്ധതി അണിയറയിൽ; സ്വകാര്യ മേഖലക്ക് പരിഗണനയടക്കം ആറ് മുൻഗണന

text_fields
bookmark_border
കുവൈത്ത് 2027-28 വികസന പദ്ധതി അണിയറയിൽ; സ്വകാര്യ മേഖലക്ക് പരിഗണനയടക്കം ആറ് മുൻഗണന
cancel

കുവൈത്ത് സിറ്റി: 2027-2028 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക വികസന പദ്ധതിയുടെ തueറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക പരിവർത്തനത്തിന് അടിത്തറയിടുന്നതിനായി ആറ് പ്രധാന മുൻഗണനകളാണ് നിശ്ചയിച്ചിരിക്കുന്നത്.

ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, പൊതുചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുക, ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക, സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക, സുസ്ഥിര വികസനം കൈവരിക്കുക എന്നിവയാണ് മുൻഗണനയായി നിശ്ചയിച്ചത്. ആസൂത്രണത്തിനും വികസനത്തിനുമുള്ള സുപ്രീം കൗൺസിൽ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയോട് ആഗസ്റ്റ് 23നകം പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇവരിൽനിന്ന് ലഭിക്കുന്ന പദ്ധതി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അടുത്ത വർഷത്തെ കുവൈത്തിന്റെ ബജറ്റ് തയാറാക്കുക.

നിർദ്ദിഷ്ട പദ്ധതികൾക്ക് വ്യക്തമായ വികസന ലക്ഷ്യമുണ്ടായിരിക്കണമെന്നും സർക്കാർ ഏജൻസികളുടെ ദൈനംദിന പ്രവർത്തന ആവശ്യങ്ങൾ മാത്രം പരിഹരിക്കുന്നവയാകരുതെന്നും സെക്രട്ടേറിയറ്റ് ഊന്നിപ്പറഞ്ഞു.

ദേശീയ മുൻഗണനകൾ, സാമ്പത്തിക-സാമ്പത്തിക പരിഷ്കാര പരിപാടികൾ, സംസ്ഥാനത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങൾ എന്നിവയുമായി ചേർന്നുപോകുന്നതാകണം പദ്ധതികൾ. ഇത് കൂടാതെ വിവിധ മേഖലയിൽനിന്നുള്ള വിദഗ്ധരുടെ നിർദേശങ്ങളും സമാഹരിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait 2027-28 development plan in the pipeline
Next Story