ദേശീയ-വിമോചന ദിനാഘോഷം: കുമിഞ്ഞുകൂടിയത് 24 ടണ്‍ പാഴ്വസ്തുക്കള്‍
text_fieldsകുവൈത്ത് സിറ്റി: 56ാം ദേശീയ ദിനവും 26ാമത് വിമോചന ദിനവും ആഘോഷിച്ചിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുമിഞ്ഞുകൂടിയത് 24 ടണ്‍ പാഴ്വസ്തുക്കള്‍.
കാര്യക്ഷമമായി ഇടപെട്ട് കുവൈത്ത് മുനസിപ്പാലിറ്റി അധികൃതര്‍ ഒറ്റ ദിവസം കൊണ്ട് ഇവ നീക്കം ചെയ്തു.
2,250 ചാക്ക് വസ്തുക്കള്‍ 17 ലോറികളിലാണ് മുനിസിപ്പാലിറ്റിയിലെ ക്ളീനിങ് വിഭാഗം കൊണ്ടുപോയത്. ഇതിനുവേണ്ടി മാത്രം 1,253 തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി.
ആഘോഷത്തിന് ഉപയോഗിച്ച് തോരണങ്ങളും ബലൂണുകളും തെരുവുകളില്‍ ഉപേക്ഷിച്ച മറ്റുവസ്തുക്കളുമാണ് നീക്കം ചെയ്തത്.
കാപിറ്റല്‍ ഗവര്‍ണറേറ്റില്‍നിന്നാണ് കൂടുതല്‍ പാഴ്വസ്തുക്കള്‍ കണ്ടെടുത്തത്. സഞ്ചികള്‍, വെള്ളക്കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഏഴ് ടണ്‍ വസ്തുക്കളാണ് ഇവിടെനിന്ന് മാത്രം നീക്കിയത്. വിവിധ ഇടങ്ങളില്‍നിന്ന് വഴിയോര കച്ചവടം നടത്തിയതിന് 110 പേരെ പിടികൂടി. അനുമതിയില്ലാതെ ഐസ്ക്രീം വില്‍പന നടത്തിയതിന് 28 മുച്ചക്ര വാഹനങ്ങള്‍ പിടികൂടി.
അതിനിടെ രണ്ട് ദിവസത്തെ ആഘോഷത്തിനിടെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 105 പേരെ അറസ്റ്റ് ചെയ്തു.
15 സിവില്‍ കേസ്, 10 ക്രിമിനല്‍ കേസ്, 10 മയക്കുമരുന്ന് കേസുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
1,400 ഗതാഗത നിയമലംഘനങ്ങളും പിടികൂടി. 9,000 വെള്ളം ചീറ്റിക്കുന്ന കളിത്തോക്കുകള്‍ പിടിച്ചെടുത്തു.
രാജ്യത്തിന്‍െറ ദേശീയ-വിമോചന ദിനാഘോഷങ്ങളില്‍ പങ്കാളിയായ സ്വദേശികളെയും വിദേശികളെയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
