കായികരംഗത്തെ മികവ്: കുട്ടിത്താരങ്ങൾക്ക് ബ്ലസൻ ജോർജ് ഫൗണ്ടേഷെൻറ ആദരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ കായികരംഗത്തു മികവ് പുലർത്തിയ വിദ്യാർഥികളെ ബ്ലസൻ ജോർജ് ഇൻറർനാഷനൽ ഫൗണ്ടേഷൻ ആദരിച്ചു. ഓരോ സ്കൂളിൽനിന്നും അധികൃതർ നിർദേശിച്ച രണ്ടു കുട്ടികളെയാണ് ആദരിച്ചത്.
ബ്ലസൻ ജോർജ് സ്മാരക വോളിബാൾ ടൂർണമെൻറ് വേദിയിൽ കുട്ടികൾക്ക് ഉപഹാരം നൽകി. ആദരിക്കപ്പെട്ടവർ: ജീവൻ തോമസ്, വൈഷ്ണവി വിനോദ് (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), എം.പി. ഹർഷിത്, സീഫ വൈ സോഹ (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ, മംഗഫ്), ഇമ്രാൻ ഖാൻ, അസ്മ ബീഗം (കുവൈത്ത് ഇന്ത്യൻ സ്കൂൾ), അഖിൽ സജീവ് നായർ, കാരൻ കെജെറ്റൻ ട്രവേസ (കാർമൽ സ്കൂൾ), റൂത്ത് ഗ്ലാഡ്വിൻ, അർഷിയ ആനന്ദ് (ഇന്ത്യൻ കമ്യൂണിറ്റി ജൂനിയർ), അർണോൾഡ് ജെറോ ആൻഡ്രേഡ്, പ്രണോതി പ്രശാന്ത് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ), അഭിഷേക് ദാനിയേൽ ജോസഫ്, നിസ്സി ബെന്നി (ഇന്ത്യൻ കമ്യൂണിറ്റി ഖൈത്താൻ), ഡേവിഡ് തോമസ്, ദിനാ സ്റ്റീഫൻ (ഇന്ത്യൻ കമ്യൂണിറ്റി സീനിയർ), ആരോൺ മാത്യു ഷെറി, കമാലിക മഹേന്ദ്രൻ (ഭവൻസ്), ഹാറൂൺ നിഅമത്തുല്ല ഷാ, ഇമാൻ അബ്ദുൽ കരീം (ഇന്ത്യൻ പബ്ലിക് സ്കൂൾ), ഹെൽഡൻ ഫെലിക്സ് ഡിസൂസ, ബർണഡൈൻ ക്രിസ്റ്റിന ഡിസൂസ (ഡോൺ ബോസ്കോ), ഹമൂദ് അമാനുല്ല, യാസ്മിൻ ചാന്ദ്ബാഷ (ഐ.ഐ.എസ് ജലീബ്), ദർശൻ രമേശ്, സജിനി വിഹാര (ഇന്ത്യൻ സെൻട്രൽ സ്കൂൾ), മുഹമ്മദ് ഷാമിൽ, ആകൻഷ്യ പ്രതാപ് (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി), അക്രം ശൈഖ് മുഹമ്മദ്, മറിയം ഇഖ്ബാൽ (ജാബിരിയ ഇന്ത്യൻ സ്കൂൾ), നവീൻകുമാർ ശങ്കർ, അഞ്ജു പ്രകാശ് (ഗൾഫ് ഇന്ത്യൻ സ്കൂൾ), അനുരാഗ് ശ്രീനാഥ്, റൂത്ത് ആൻ ഫിലിപ് (ഡി.പി.എസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
