കുറ്റിപ്പുറം എം.ഇ.എസ് അലുമ്നി അംഗത്വ വിതരണോദ്ഘാടനം
text_fieldsഎം.ഇ.എസ് മെംബർഷിപ് വിതരണോദ്ഘാടനം സിബി സാറ എഫ്രേം പ്രസിഡന്റ്, സി.കെ. റിയാസുദ്ദീന്‍ നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുറ്റിപ്പുറം എം.ഇ.എസ് അലുമ്നി അംഗത്വ കാർഡ് വിതരണം അലുംനി അഡ്വൈസറി മെംബറായ സിബി സാറ എഫ്രേം പ്രസിഡന്റ് സി.കെ. റിയാസുദ്ദീന്‍ നൽകി നിർവഹിച്ചു. കബദ് റിസോർട്ടിൽ നടന്ന സംഗമത്തിൽ 1994 മുതൽ 2019 വരെയുള്ള കാലയളവിൽ എം.ഇ.എസ് കുറ്റിപ്പുറം എൻജിനീയറിങ് കോളജിൽ പഠിച്ച നൂറുകണക്കിന് പേർ സംബന്ധിച്ചു. സി.കെ. റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ.വി. നയീം സ്വാഗതം പറഞ്ഞു.
അലുമ്നി അഡ്വൈസറി മെംബർമാരായ മുഹമ്മദ് റഊഫ്, ജസിൻ അബ്ദുൽ ജബ്ബാർ, റസൽ പുതിയോട്ടിൽ, സലാഹുദ്ദീൻ മുഹമ്മദ് തുടങ്ങിയവർ ആശംസ നേർന്നു. സംഗമത്തിന്റെ മുഖ്യ സ്പോൺസർമാരായ ജീപാസ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, സല്ല ഗോൾഡ് ആൻഡ് ഡയമണ്ട്, ഈറ്റ് സ്വീറ്റ് ബേക്കറി തുടങ്ങിയ ബിസിനസ് സംരംഭകരും പങ്കെടുത്തു.
അലുമ്നിയിൽ ചേരാൻ ആഗ്രഹിക്കുന്ന പൂർവ വിദ്യാർഥികൾ സെക്രട്ടറി റാഇദ് റഫീഖ്, ട്രഷറർ ശറഫുദ്ദീൻ എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9696 8458/6662 7422.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

