‘ഖുർആൻ നിങ്ങളുടേതുകൂടിയാണ്’ കാമ്പയിന് പ്രൗഢോജ്ജ്വല സമാപനം
text_fieldsഅബ്ബാസിയ: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് നടത്തിയ ‘ഖുർആൻ നിങ്ങളുടേത് കൂടിയാണ്’ കാമ്പയിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ പൊതുസമ്മേളനത്തോടെ പ്രൗഢോജ്ജ്വല സമാപനം. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുർആനിനെ അതിെൻറ അവകാശികൾക്ക് എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് കെ.െഎ.ജി ഇൗ കാമ്പയിനിലൂടെ നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഖുർആനും പ്രവാചകനും എല്ലാവരുടേതുമാണ്. എല്ലാ വേദങ്ങളെയും പ്രവാചകന്മാരെയും അംഗീകരിക്കുന്നതാണ് ഖുർആനിെൻറ സമീപനം. ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടവരാണ് മുസ്ലിംകൾ. ഒരു മലർവാടിയിലെ വ്യത്യസ്ത പൂക്കൾ പോലെ ജനങ്ങൾ നിലകൊണ്ടതാണ് അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയത്. ഇതിനെ തകർക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ എല്ലാ വൈവിധ്യങ്ങളും നിലനിർത്തി ഒരുമിച്ച് പ്രതിരോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ദിവസവും വിശുദ്ധ ഖുർആനും ബൈബിളും ഭഗവത് ഗീതയും വായിച്ചാണ് തെൻറ ദിവസം ആരംഭിക്കുന്നതെന്നും എല്ലാത്തിനെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും നമുക്ക് കഴിയേണ്ടതാണെന്നും ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. യോഗി ആദിത്യനാഥിെൻറയും സ്വാമി വിവേകാനന്ദെൻറയും കാഷായ വസ്ത്രങ്ങൾ ഒരുപോലെ കാണാനാവില്ലെന്നും വേദഗ്രന്ഥങ്ങളെ തെറ്റായി വായിക്കുന്നതിെൻറ ഉദാഹരണം ഇതിലുണ്ടെന്നും പി. സുരേന്ദ്രൻ പറഞ്ഞു. വേദഗ്രന്ഥത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ബൈത്തുസ്സകാത്ത് പ്രതിനിധി അബ്ദുല്ല ഹൈദർ, ജംഇയ്യത്തുൽ ഇസ്ലാഹ് പ്രതിനിധികളായ അബ്ദുല്ലാ അൽ ഹുദൈബ്, യഅഖൂബ് അൽ അൻസാരി, െഎ.പി.സി പ്രതിനിധി അബ്ദുൽ അസീസ് അൽ നുവൈസി എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ്, കെ. മൊയ്തു എന്നിവർ അതിഥികൾക്കുള്ള ഉപഹാരം കൈമാറി. ഖുർആൻ എക്സിബിഷനിൽ സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ഗൾഫ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനവും സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. കെ.െഎ.ജി ഏരിയകളിൽ അബൂഹലീഫ ഒന്നാം സ്ഥാനവും ഫർവാനിയ രണ്ടാം സ്ഥാനവും സാൽമിയ മൂന്നാം സ്ഥാനവും നേടി. വ്യക്തികത വിജയികളായി കെ. നൗഷാദ് (ഒന്നാം സ്ഥാനം), മുഹമ്മദ് കമാൽ (രണ്ടാം സ്ഥാനം), നിഷ അഷ്റഫ് (മൂന്നാം സ്ഥാനം) തെരഞ്ഞെടുക്കപ്പെട്ടു. ഇൻറർ സ്കൂൾ ജൂനിയർ വിഭാഗത്തിൽ ഗുലാം മൊഹിനുദ്ദീൻ (ഗൾഫ് പാകിസ്താൻ സ്കൂൾ -ഒന്നാം സ്ഥാനം) അസ്കിയ അമീൻ (ഗൾഫ് പാകിസ്താൻ സ്കൂൾ -രണ്ടാം സ്ഥാനം), സാലിഹ ബത്തൂൽ, അഫ്ര (ഇന്ത്യൻ പബ്ലിക് സ്കൂൾ -മൂന്നാം സ്ഥാനം) നേടി. ഇൻറർ സ്കൂൾ സീനിയർ വിഭാഗത്തിൽ ഹിലാൽ സലീം (ഇന്ത്യൻ പബ്ലിക് സ്കൂൾ), അഫ്ര പർവീൻ (ഇന്ത്യൻ പബ്ലിക് സ്കൂൾ), അലീന (സാൽമിയ ഇന്ത്യൻ സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. െഎവ ഏരിയകളിൽ സാൽമിയ ഒന്നാമതും ഫഹാഹീൽ രണ്ടാമതും എത്തിയപ്പോൾ അബ്ബാസിയ, അബൂഹലീഫ ഏരിയകൾ മൂന്നാം സ്ഥാനം പങ്കിട്ടു. മദ്റസാ വിഭാഗത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ഒന്നാം സ്ഥാനവും അൽ മദ്റസത്തുൽ ഇസ്ലാമിയ അബ്ബാസിയ രണ്ടാം സ്ഥാനവും അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒാൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. രണ്ടു ഘട്ടമായി നടത്തിയ മത്സരത്തിെൻറ ആദ്യഘട്ടത്തിൽ ജയപ്രകാശ്, ഷെർബി നിശാൽ, പ്രേംശരത്ത് എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടാംഘട്ട മത്സരത്തിൽ ധന്യ രഘുനാഥ് ഒന്നാം സ്ഥാനം നേടി. എസ്. പ്രദീപ് രണ്ടാം സ്ഥാനവും പി.ജി. പ്രദീപ്കുമാർ മൂന്നാം സ്ഥാനവും നേടി. ഡോ. അമീർ അഹ്മദ്, സഗീർ തൃക്കരിപ്പൂർ, സുബൈർ ശിഫ അൽ ജസീറ, അഫ്സൽ ഖാൻ, വർഗീസ് പുതുക്കുളങ്ങര, സയ്യിദ് ഇഫ്തിഖാർ അഹ്മദ്, എം.എ. ഹിലാൽ, അബ്ദുല്ലത്തീഫ് മദനി, ഖലീൽ അടൂർ, മഹ്മൂദ് അപ്സര, സാദിഖ് അലി, എസ്.എ. ലബ്ബ, ഹാരിസ് െഎദീദ്, ശഫാസ്, ബഷീർ ബാത്ത, കൃഷ്ണൻ കടലുണ്ടി, അഷ്റഫ് എകരൂൽ, ഇബ്രാഹിം കുന്നിൽ, സിദ്ദീഖ് മദനി, ശബീർ മണ്ടോളി, മുഹമ്മദ് റാഫി, അലി മാത്ര, ഖലീൽ റഹ്മാൻ, മെഹബൂബ അനീസ്, നജ്മ ശരീഫ്, സി.കെ. നജീബ്, എസ്.എ.പി. ആസാദ് എന്നിവർ സമ്മാനം വിതരണം ചെയ്തു. കെ.െഎ.ജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതവും സെക്രട്ടറി എം.കെ. നജീബ് നന്ദിയും പറഞ്ഞു.മാർഗദർശി വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഫൈസൽ മഞ്ചേരി നിർവഹിച്ച 167 പ്രഭാഷണങ്ങടങ്ങിയ ഫ്ലാഷ് ഡ്രൈവ് ബഷീർ ബാത്തക്ക് നൽകി ഹാരിസ് ഐദീദ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
