‘ഖുർആൻ നിങ്ങളുടേതുകൂടിയാണ്’ കാമ്പയിൻ സമാപന സമ്മേളനം 27ന്
text_fieldsഅബ്ബാസിയ: കേരള ഇസ്ലാമിക് ഗ്രൂപ് നടത്തിവരുന്ന ‘ഖുർആൻ നിങ്ങളുടേതുകൂടിയാണ്’ കാമ്പയിൻ സമാപന സമ്മേളനവും ഖുർആൻ എക്സിബിഷനും ഒക്ടോബർ 27ന് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ നടക്കും. വേദഗ്രന്ഥം എല്ലാവരുടേതുമാണ് എന്ന സന്ദേശമാണ് കാമ്പയിൻ ഉയർത്തിപ്പിടിക്കുന്നത്. ദൈവം മാനവരാശിക്കായി ഇറക്കിയ വിശുദ്ധ ഖുർആൻ മുസ്ലിം സമുദായത്തിെൻറ സ്വകാര്യ സ്വത്തല്ല. എല്ലാ വേദഗ്രന്ഥങ്ങളും പൊതുസ്വത്താണെങ്കിലും അത് പ്രഖ്യാപിക്കേണ്ടത് അതത് ഗ്രന്ഥങ്ങളുടെ വാഹകരാണെന്ന് കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് സമാപന പൊതുസമ്മേളനം.മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് എന്നിവർ മുഖ്യാതിഥികളാകും. സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിക്കും. കൂടാതെ, കുവൈത്തിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംഘടനാ നേതാക്കളും സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം സജ്ജീകരിക്കും. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 99057829, 97601023 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി പി.ടി. ശരീഫ്, ട്രഷറർ എസ്.എ.പി. ആ സാദ്, മീഡിയ കൺവീനർ അനീസ് ഫാറൂഖി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
