കെ.എം.സി.സി ചാമ്പ്യൻസ് കപ്പ്; കുന്ദമംഗലം ജേതാക്കൾ
text_fieldsകെ.എം.സി.സി ചാമ്പ്യൻസ് കപ്പ് ജേതാക്കളായ കുന്ദമംഗലം ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിങ് സംഘടിപ്പിച്ച ‘ചാമ്പ്യൻസ് കപ്പ് -2025’ മണ്ഡലംതല ഫുട്ബാൾ ടൂർണമെന്റിൽ കുന്ദമംഗലം ജേതാക്കൾ. ഫൈനലിൽ കല്യാശ്ശേരി മണ്ഡലം ടീമിനെ ട്രൈ ബ്രേക്കറിൽ മറി കടന്നാണ് കിരീടനേട്ടം. വള്ളിക്കുന്നിനെ പരാജയപ്പെടുത്തി ബാലുശ്ശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി.
മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ്, കാസർകോട്, കൊടുവള്ളി, കണ്ണൂർ ആൻഡ് ധർമ്മടം, ബേപ്പൂർ മണ്ഡലങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു.
ശ്രീ ഹരി (മികച്ച കളിക്കാരൻ), അമീസ് (ഗോൾകീപ്പർ), നിധിൻ (ടോപ് സ്കോറർ), ബിനു (ഡിഫെൻഡർ) എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി. കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി അബ്ദുറഹിമാൻ, കെ.എം.സി.സി ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദ് അലി, ഫാസിൽ കൊല്ലം, ബഷീർ ബാത്ത, കെ.കെ.പി. ഉമ്മർകുട്ടി, മറ്റു ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും, ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു.
സ്പോർട്സ് വിങ് ജനറൽ കൺവീനർ ഷമീദ് മമ്മാക്കുന്ന്, വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി, സ്പോർട്സ് വിങ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, ഫാറൂഖ് എം.കെ, ഫൈസൽ, അമീർ അലി, മുജീബ് ചേകന്നൂർ, വി.കെ. സലീം, അൻസാർ തൃത്താല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

