Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുഞ്ഞബ്​ദുല്ലക്ക്​...

കുഞ്ഞബ്​ദുല്ലക്ക്​ ആദരം, മലയാളിക്ക്​ അഭിമാനം

text_fields
bookmark_border
കുഞ്ഞബ്​ദുല്ലക്ക്​ ആദരം, മലയാളിക്ക്​ അഭിമാനം
cancel

കുവൈത്ത്​ സിറ്റി: ഗൾഫ്​ രാജ്യങ്ങളിൽ തൊഴിൽ തേടിയെത്തിയ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക്​ അഭിമാനിക്കാൻ ഏറെയുണ്ട്​. നാടും വീടും പോറ്റി വികസിപ്പിച്ചത്​ മാത്രമല്ല, ഇവി​ടുത്തെ അംബരചുംബികളായ കെട്ടിടങ്ങളിലും മറ്റു വികസനത്തിലും അവരുടെ വിയർപ്പുണ്ട്​. അതിനെ ഇൗ നാട്​ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യു​േമ്പാൾ തീർച്ചയായും നമുക്ക്​ അഭിമാനിക്കാം. കുവൈത്തിൽ ജോലിയിലിരിക്കേ കഴിഞ്ഞ മാസം കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ മലയാളി ഉദ്യോഗസ്ഥൻ കോഴിക്കോട്‌ പയ്യോളി സ്വദേശി കടലമ്പത്തൂർ കുഞ്ഞബ്​ദുല്ലക്ക്​ (60) മരണാനന്തര ബഹുമതിയായി നൽകിയ ആദരം അത്തരത്തിലൊന്നാണ്​.

കുവൈത്ത്‌ സർക്കാറിന്​ 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള കുവൈത്ത്‌ ലൈവ്‌ സ്​റ്റോക്ക്​ കമ്പനി സുലൈബിയയിലെ ഹെഡ്‌ ഓഫിസിലെ കോൺഫറൻസ്‌ ഹാളിന്​ കുഞ്ഞബ്​ദുല്ല കടലമ്പത്തൂർ ഹാൾ എന്ന് പേരിട്ടു. കമ്പനിയിലെ സീനിയർ കൊമ്മേഷ്യൽ ഓഫീസറായിരുന്ന ​അദ്ദേഹത്തി​െൻറ 38 വർഷത്തെ ആത്​മാർഥമായ സേവനത്തിന്​ ലഭിച്ച അംഗീകാരമാണിത്​. അലിഗഢ്​ സർവകലാശാലയിലെ പഠന ശേഷം 1982ലാണ്​ കുഞ്ഞബ്​ദുല്ല കുവൈത്തിൽ എത്തുന്നത്​.

അന്നുമുതൽ ജോലി കുവൈത്ത്​ ലൈവ്​ സ്​റ്റോക്ക്​ കമ്പനിയിൽ തന്നെ. ഇറാഖ്​ അധിനിവേശകാലം അടക്കം പല നിർണായക സന്ദർഭങ്ങളിലും അദ്ദേഹം കമ്പനിയുടെ നെടുന്തൂണായി. കോവിഡ്​ ബാധിച്ച് ഒന്നരമാസം ചികിത്സയിൽ കഴിഞ്ഞ ശേഷം​ ആഗസ്​റ്റ്​ ഒമ്പതിനാണ്​ മരിച്ചത്​. കമ്പനി സി.ഇ.ഒ ഉസാമ മുതൽ കീഴ്​ജീവനക്കാർ വരെ എല്ലാവർക്കും പ്രിയപ്പെട്ടയാളായിരുന്നു അദ്ദേഹം. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷഹറൂസ്​, ഷഹല. മരുമക്കൾ: നൗഫൽ, ഹുസ്ന. കുവൈത്ത്​ റേഡിയോ വിദേശ ഭാഷാവിഭാഗം മുൻ മേധാവി അബൂബക്കർ പയ്യോളിയുടെ സഹോദരനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKunjabdulla kadalambathur
Next Story