ജിദ്ദയിലെ മീഡിയ ഫോറത്തിൽ ‘കുന’ പങ്കെടുത്തു
text_fieldsമീഡിയ ഫോറത്തിൽ ‘കുന’പ്രതിനിധി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് - തെറ്റായ വിവരങ്ങളുടെയും പക്ഷപാതത്തിന്റെയും അപകടസാധ്യതകൾ’ എന്ന തലക്കെട്ടിൽ ജിദ്ദയിൽ നടന്ന അന്താരാഷ്ട്ര മീഡിയ ഫോറത്തിൽ കുവൈത്ത് വാർത്ത ഏജൻസി (കുന) പങ്കെടുത്തു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (യു.എൻ.എ) യൂനിയൻ ഓഫ് ന്യൂസ് ഏജൻസിയാണ് ഏകദിന ഫോറം സംഘടിപ്പിച്ചത്. ഫലസ്തീൻ വിഷയത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഫോറം. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണവും ധാരണയും വളർത്തിയെടുക്കൽ ലക്ഷ്യമിട്ടുള്ള ചർച്ച സെഷനുകൾ നടന്നു. അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായി, മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഇസാം അൽ റുവായ് എന്നിവർ ഫോറത്തിൽ കുനയെ പ്രതിനിധാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

