കുട്ടികൾക്കായി ‘കുന ജൂനിയർ’ ഇൻസ്റ്റഗ്രാം അക്കൗണ്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ന്യൂസ് ഏജൻസി (കുന) കുട്ടികൾക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. കുട്ടികളുടെ മാധ്യമ-ജേണലിസം കഴിവുകൾ, അറിവുകൾ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘കുന ജൂനിയർ’ ആരംഭം.
കുട്ടികളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന വിവിധ വിഷയങ്ങളും ഫീച്ചറുകളും മീറ്റിങ്ങുകളും ‘കുന ജൂനിയർ’ അവതരിപ്പിക്കും.
ഒപ്പം അവരുടെ വായനയും പഠനശീലങ്ങളും വർധിപ്പിക്കുന്നതിന് വിവരങ്ങളും ഉപയോഗപ്രദമായ സന്ദേശങ്ങളും നൽകും. എഴുത്തിനും സർഗാത്മകതക്കും ഇടംനൽകുന്നതിനൊപ്പം കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിലും അക്കൗണ്ട് ശ്രദ്ധാലുവാകും.
കുട്ടികളുടെ ഒഴിവുസമയം രസകരവും ഉപയോഗപ്രദവുമായ വിഷയങ്ങൾകൊണ്ട് നിറക്കാനും അറിവും ബൗദ്ധികശേഖരവും വർധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും കുന ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്കും വിഷയങ്ങൾക്കും Instagram @kids_kunanews- സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

