കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.യു. മുഹമ്മദിന് കുവൈത്ത് കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. പരിപാടി കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി ചേലക്കര അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, നേതാക്കളായ ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, അസീസ് വലിയകത്ത്, അബ്ദുൽ ലത്തീഫ്, അസീസ് പാടൂർ, ഫാറൂഖ് ഹമദാനി, എം.എൽ.സി സലിം, ഇഖ്ബാൽ കയ്പമംഗലം എന്നിവർ സംസാരിച്ചു.കെ.യു. മുഹമ്മദ് മറുപടി പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മനക്കൽ പാടത്ത് സ്വാഗതവും ഗഫൂർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.