കെ.ടി.യു.എഫ് ലേബര്‍ ശിൽപശാല സംഘടിപ്പിച്ചു
text_fieldsകെ.ടി.യു.എഫ് ലേബര്‍ ശിൽപശാലയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ട്രേയ്ഡ് യൂനിയന്‍ ഫെഡറേഷനും(കെ.ടി.യു.എഫ്) എക്സ്പാട്രിയേറ്റ് ലേബര്‍ ഓഫിസുമായി സഹകരിച്ച് ഇന്ത്യക്കാര്‍ക്കായി ലേബര്‍ ശിൽപശാല സംഘടിപ്പിച്ചു.
മൈദാന് ഹവല്ലിയിലെ കെ.ടി.യു.എഫ് ആസ്ഥാനത്ത് നടത്തിയ ശിൽപശാല ജനറല്‍ സെക്രട്ടറി നാസര്‍ അല്‍ അസ്മി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വര്‍ക്കേസ് അസോസിയേഷന് ചുമതലയുള്ള അനില്‍ പി. അലക്സ് സ്വാഗതം ആശംസിച്ചു. കെ.ടി.യു.എഫ് കണ്‍സള്‍ട്ടന്റും എക്സ്പാട്രിയേറ്റ് ലേബര്‍ ഓഫിസ് തലവനുമായ മുഹമ്മദ് അല്‍ അറാദ സ്വകാര്യ തൊഴില്‍ നിയമങ്ങളെകുറിച്ച് ക്ലാസ് എടുത്തു.
സ്വകാര്യ കമ്പിനിയിലെ ജീവനക്കാരുടെ അവകാശങ്ങള്‍, തൊഴില്‍ കരാര്‍, ജോലിയിടങ്ങളിലെ സ്ത്രീ സുരക്ഷ, അപകടം, സമയക്രമം തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.
കുവൈത്തിലെ പ്രവാസികളെ തൊഴില്‍ നിയമങ്ങളെ കുറിച്ച് ബോധവത്കരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശിൽപശാല. മാളുകള്‍, പൊതു ഇടങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ-ഗാര്‍ഹിക തൊഴില്‍ നിയമ ബോധവത്കരണവും ഫെഡറേഷൻ നടത്തി വരുന്നുണ്ട്.
ശിൽപശാലക്ക് നേതൃത്വം നല്കിയ അനില്‍ പി. അലക്സിന് ഫെഡറേഷൻ ജനറല്‍ സെക്രട്ടറി നാസര്‍ അല്‍ അസ്മി ഉപഹാരം കൈമാറി. ശിൽപശാലയില് പങ്കെടുത്തവർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

