കെ.ടി.എം.സി.സി ടാലന്റ് ടെസ്റ്റ് 28ന്
text_fieldsKTMCC talent test 2023
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 28ന് സംഘടിപ്പിക്കും. എൻ.ഇ.സി.കെ അങ്കണത്തിലെ വിവിധ വേദികളിലായി രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ, എൻ.ഇ.സി.കെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് തുടങ്ങിയ സഭകളിലെ 500ൽ പരം മത്സരാർഥികൾ പങ്കെടുക്കും. എൻ.ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം നിർവഹിക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രഫി മത്സരങ്ങൾ ഉണ്ടാകും. മത്സരദിനത്തെ ആസ്പദമാക്കി വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവുമുണ്ട്. പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഉച്ചക്ക് ഒന്നിന് സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി റോയ് കെ. യോഹന്നാൻ (ജനറൽ കൺ.), ഷിബു വി. സാം (പ്രോഗ്രാം കോഓഡിനേറ്റർ), സജു വാഴയിൽ തോമസ് (പ്രസി.), റെജു ഡാനിയേൽ ജോൺ (സെക്ര.), വിനോദ് കുര്യൻ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ നൂറംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

