കെ.ടി.എം.സി.സി ‘ടാലെന്റ് ടെസ്റ്റ്’ 15ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന് നടക്കും. എൻ.ഈ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ എട്ടിന് മത്സരം ആരംഭിക്കും. 30 സഭകളിൽനിന്നായി 500ൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും. സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടാകും.
പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളിലാകും മത്സരം. എൻ.ഈ.സി.കെ ചെയർമാൻ റവ.ഇമ്മാനുവേൽ ഗരീബ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ആത്മീക, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ടാലെന്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജന.കൺ), ഷിബു വി.സാം (കോർഡിനേറ്റർ), വിനോദ് കുര്യൻ(പ്രസി), ഷിജോ തോമസ് (സെക്ര), ജീസ് ജോർജ് ചെറിയാൻ (ട്രഷ), ജെറാൾഡ് ജോസഫ് (ജോ.സെക്ര ), റോയ് കെ.യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി),സജു വാഴയിൽ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മിറ്റി രൂപവത്ക്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

