കെ.ടി.എം.സി.സി ടാലന്റ് ടെസ്റ്റ്: മാർത്തോമ പാരിഷ് ചാമ്പ്യന്മാർ
text_fieldsഓവറോൾ ചാമ്പ്യന്മാരായ കുവൈത്ത് സിറ്റി മാർത്തോമ പാരിഷ് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ് എൻ.ഇ.സി.കെ അങ്കണത്തിൽ പാസ്റ്റർ പ്രിൻസ് റാന്നി ഉദ്ഘാടനം ചെയ്തു. സപ്ലിമെന്റിന്റെ പ്രകാശനവും നിർവഹിച്ചു. തുടർന്ന് 20 വേദികളിലായി, മൂന്നു ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ 30 സഭകളിൽനിന്ന് 500ലേറെ പേർ പങ്കെടുത്തു. കുവൈത്ത് സിറ്റി മാർത്തോമ പാരിഷ് ഓവറോൾ ചാമ്പ്യന്മാരായി.
സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ചിന് രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് അഹ്മദിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രഫി ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. വിഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടായിരുന്നു. കെ.ടി.എം.സി.സി പ്രസിഡന്റ് സജു വാഴയിൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കുവൈത്ത് സിറ്റി മാർത്തോമ പാരിഷ് വികാരി റവ. എ.ടി. സക്കറിയ ഉദ്ഘാടനം ചെയ്തു.
ടാലന്റ് ടെസ്റ്റ് ജനറൽ കൺവീനർ റോയ് കെ. യോഹന്നാൻ, ജനറൽ കോഓഡിനേറ്റർ ഷിബു വി. സാം, പ്രോഗ്രാം കോഓഡിനേറ്റർ ദീപക് ഫിലിപ് തോമസ്, കെ.ടി.എം.സി.സി സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രഷറർ വിനോദ് കുര്യൻ, അജോഷ് മാത്യു, റവ. സാജൻ ജോർജ്, റവ. സന്ദീപ് ഉമ്മൻ എന്നിവർ സംസാരിച്ചു.
കെ.ടി.എം.സി.സി സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ് ഉദ്ഘാടന സമ്മേളനത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

