Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി.എം.സി.സി സപ്തതി ആഘോഷ സമാപന സമ്മേളനം

text_fields
bookmark_border
KTMCC Saptati Celebration
cancel
camera_alt

കെ.​ടി.​എം.​സി.​സി സ​പ്ത​തി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ എം.​എ യു​സ​ഫ് അ​ലി മൊ​മെ​ന്റോ ഏ​റ്റു​വാ​ങ്ങു​ന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റെജി ടി. സഖറിയ അധ്യക്ഷത വഹിച്ചു.

റൈറ്റ് റവ. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, റൈറ്റ് റവ. ഡോ. എബ്രഹാം ചാക്കോ, റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ്, സെക്രട്ടറി സജു വി. തോമസ്, ജനറൽ കൺവീനർ റോയി കെ. യോഹന്നാൻ, ഫാ. ജോൺ ജേക്കബ്, റവ. എ.ടി. സ്കറിയ, അജേഷ് മാത്യു, ഷിബു വി. സാം, പാസ്റ്റർ ജെറാൾഡ് ഗോൾബിക്ക്, റെജു ഡാനിയേൽ എന്നിവർ സംസാരിച്ചു.

മലയാളം, അറബി ഗാനാലാപനവും ചരിത്ര പ്രദർശനവും കുട്ടികളുടെ പ്രത്യേക പരിപാടികളും നടന്നു. ജോൺ എം. ജോൺ, ജോസഫ് എം.പി, ജോർജ് വർഗീസ്, നിക്സൺ ജോർജ്, ജോർജ് വർഗീസ് എന്നിവരെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KTMCC Saptati Celebration Concluded
Next Story