കെ.ടി.എം.സി.സി കൺവെൻഷൻ സമാപിച്ചു
text_fieldsഇവാ. ബിജു ചുവന്നമണ്ണും സ്റ്റാൻലി അബ്രഹാമും ഗായക സംഘവും കെ.ടി.എം.സി.സി
ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷൻ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലുമായി വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെയാണ് കൺവെൻഷൻ നടന്നത്. വേദപണ്ഡിതൻ ഇവാ. ബിജു ചുവന്നമണ്ണ് മൂന്നു ദിനങ്ങളിലും ദൈവവചനം പ്രഘോഷിച്ചു. കെ.ടി.എം.സി.സി ഗായകസംഘത്തോടൊപ്പം സ്റ്റാൻലി എബ്രഹാം റാന്നി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.
മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പേരും ആത്മീയ നേതൃത്വവും കൺവെൻഷനിൽ സംബന്ധിച്ചു. റോയി കെ. യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി), സജു വി. തോമസ് (പ്രസി), റെജു ഡാനിയേൽ ജോൺ (സെക്ര), വിനോദ് കുര്യൻ (ട്രഷ), അജോഷ് മാത്യു, കെ.ടി.എം.സി.സി കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

