കെ.ടി.എം.സി.സി ക്രിസ്മസ് കാരോൾ ബുധനാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) ക്രിസ്മസ് കരോൾ ഗാന ശുശ്രൂഷ ബുധനാഴ്ച നടക്കും. വൈകീട്ട് ഏഴിന് നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലും ദേവാലായത്തിലുമാണ് പരിപാടി.
കുവൈത്തിലെ വിവിധ ക്രൈസ്തവ സഭ ഗായകസംഘങ്ങൾക്കൊപ്പം കെ.ടി.എം.സി.സി ഗായകസംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആത്മീയ സാമൂഹ്യ നേതാക്കളും പങ്കെടുക്കും.
കരോൾ ഗാന ശുശ്രൂഷയുടെ ഒരുക്കങ്ങൾക്കായി റോയി കെ. യോഹന്നാൻ, വിനോദ് കുര്യൻ, ഷിജോ തോമസ്, ജീസ് ജോർജ്, ഷിലു ജോർജ്, സജു വാഴയിൽ തോമസ്, അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

