Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയരങ്ങളിലേക്ക് കൈപിടിച്ച് കെ.ടി.എ കുവൈത്ത് ‘ഉയരെ’

text_fields
bookmark_border
ഉയരങ്ങളിലേക്ക് കൈപിടിച്ച് കെ.ടി.എ കുവൈത്ത് ‘ഉയരെ’
cancel
camera_alt

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായം ‘ഉയരെ’ വിതരണം അഡ്വ. കെ.പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് (കെ.ടി.എ) വിദ്യാഭ്യാസ സഹായ പദ്ധതി ‘ഉയരെ -2026’ന്റെ ഭാഗമായി 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ ചടങ്ങ് അഡ്വ. കെ.പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൺവീനർ സയ്യിദ് ഹാഷിം അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി.

‘ഉയരെ -2026’ വിദ്യാഭ്യാസ സഹായത്തിന്റെ ആദ്യ കൈമാറ്റം കെ.പ്രവീൺ കുമാർ എം.എൽ.എയും നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രനും ചേർന്ന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ മുൻ രക്ഷാധികാരി പ്രമോദ് ആർ.ബിക്ക് നൽകി നിർവഹിച്ചു. ബി.ടെക്, ബി.എസ്‌സി നഴ്സിങ്, നീറ്റ്, ടി.ടി.സി, സി.എ, ബി.എ, ബി.കോം തുടങ്ങിയ വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം നൽകിയത്.

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഉന്നതവിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.പി. ഇബ്രാഹിം കുട്ടി, പ്രമോദ് ആർ.ബി, എ.അസീസ്, ശംസുദ്ദീൻ കുക്കു എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് അംഗം സാജിർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KTA Kuwait Launches 'Uyare' to Guide Toward Higher Achievements
Next Story