കെ.ടി.എ കുവൈത്ത് ചികിത്സ ധനസഹായം കൈമാറി
text_fieldsകെ.ടി.എ കുവൈത്ത് ചികിത്സ ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: നടേരി കാവുംവട്ടം സ്വദേശി ബാബുവിന്റെ രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന നാലര വയസ്സുകാരനായ മകൻ ധാർമിക്കിന് വേണ്ടി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ - കുവൈത്ത് സമാഹരിച്ച ചികിത്സ സഹായധനം കൈമാറി.
ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ചികിത്സ സഹായ കമ്മിറ്റി വർക്കിങ് ചെയർമാനും കൊയിലാണ്ടി നഗരസഭ കൗൺസിലറുമായ ഫാസിൽ നടേരിക്ക് ഫണ്ട് കൈമാറി. കെ.ടി.എ ചാരിറ്റി കൺവീനർ മൻസൂർ മുണ്ടോത്ത്, എക്സിക്യൂട്ടിവ് അംഗം നജീബ് മണമൽ, മുതിർന്ന അംഗം കോയ നടേരി, ചികിത്സ സഹായ കമ്മിറ്റി കൺവീനർ ആർ.കെ. അനിൽ കുമാർ, പ്രമോദ് കാവുംവട്ടം, കരുണൻ അരയടത്ത് എന്നിവർ പങ്കെടുത്തു.

