കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (കെ.ടി.എ) കുവൈത്ത് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച. അഹ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ കാലത്ത് ഏഴിന് തുടങ്ങുന്ന ടൂർണമെന്റ്, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, പ്രഫഷനൽ, അഡ്വാൻസ് പ്രഫഷനൽ, എബോ ഫോർട്ടി എന്നിങ്ങനെ അഞ്ചു കാറ്റഗറിയിലായാണ് നടക്കുക.
മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 100 ദീനാർ പ്രൈസ് മണിയും ടോം ആൻഡ് ജെറി റസ്റ്റാറന്റ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50 ദീനാറും ട്രോഫിയും ലഭിക്കും. സെമിയിൽ പുറത്താകുന്ന ടീമുകൾക്ക് ട്രോഫിയും ക്വാർട്ടറിൽ പുറത്താകുന്ന ടീമുകൾക്ക് മെഡലും ലഭിക്കും. നിരവധി സ്പെഷൽ സർപ്രൈസ് സമ്മാനങ്ങളും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ +965 65023055, +965 50330704, +965 66753317, +965 50198443 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

