പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsകെ.ടി.കെ ബാഡ്മിന്റൺ ടൂർണമെന്റിൽ അഡ്വാൻസ് വിഭാഗത്തിൽ ജേതാക്കളായ അജയ്- ഗൗരിശങ്കർ ടീമിനു രക്ഷാധികാരി റഹൂഫ് മശ്ഹൂർ പ്രൈസ്മണിയും ട്രോഫിയും നൽകുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് (കെ.ടി.എ) സംഘടിപ്പിച്ച ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്നു. ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്, പ്രൊഅഡ്വാൻസ്, എബോ ഫോർട്ടി എന്നിങ്ങനെ അഞ്ചു കാറ്റഗറിയിൽ നടന്ന മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി.
മൽസരം ആസിഫ് ചൗഹാൻ ഉദ്ഘാടനം ചെയ്തു. അഡ്വാൻസ് വിഭാഗത്തിൽ അജയ്- ഗൗരിശങ്കർ ടീം ജേതാക്കളും നസീഹ്- സജീവ് ടീം റണ്ണേഴ്സ് ആയി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അജയ് - നിതിൻ ടീം ഒന്നാമതെത്തിയപ്പോൾ സൂരജ്-രാകേഷ് ജോടി രണ്ടാം സ്ഥാനം നേടി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അജിൻ മാത്യു- രാജേഷ് ജോഡി വിജയികളായി.
ഷാരോൺ അയനിക്കൽ-ഫിലിപ്പ് മൈക്കിൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എബോ ഫോർട്ടി ഫൈനൽ, പ്രൊ അഡ്വാൻസ് ഫൈനൽ അടക്കമുള്ള പ്രധാന മത്സരങ്ങൾ മറ്റൊരു ദിവസം നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 100 ദിനാർ പ്രൈസ്മണിയും, ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാർ പ്രൈസ്മണിയും ട്രോഫിയും സെമിഫൈനലിസ്റ്റുകൾക്ക് ട്രോഫിയും ക്വാർട്ടറിൽ പുറത്തായവർക്ക് മെഡലും ലഭിച്ചു.
കെ.ടി.എ രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, ചെയർമാൻ ഷാഹുൽ ബേപ്പൂർ, ബദർ അൽ സമ മാർക്കറ്റിങ് കോഓഡിനേറ്റർമാരായ റെഹജാൻ, അബ്ദുൽ ഖാദർ, ടോം ആൻഡ് ജെറി മാനേജ്െമന്റ് പ്രതിനിധി ശാമിൽ ഷബീർ, ഉപദേശകസമിതി അംഗങ്ങളായ അതീഖ് കൊല്ലം, സാജിദ നസീർ, ഭാരവാഹികളായ ജോജി വർഗീസ്, റഷീദ് ഉള്ളിയേരി, സയ്യിദ് ഹാഷിം, ജിനീഷ് നാരായണൻ, ഷമീർ പി.എസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കളിക്കാനും ആസ്വദിക്കാനും എത്തിയവരിൽ ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും ടൂർണമെന്റ് കമ്മിറ്റി ഒരുക്കിയിരുന്നു. കെ.ടി.എ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്, ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട്, ടൂർണമെന്റ് കൺവീനർ അക്ബർ ഊരള്ളൂർ, അനുഷാദ് തിക്കോടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

