കെ.എസ്. അബ്ദുല്ല മെമ്മോറിയൽ ഫുട്ബാൾ: കെ.എം.സി.സി കൊയിലാണ്ടി ജേതാക്കൾ
text_fieldsകെ.എസ്. അബ്ദുല്ല മെമ്മോറിയൽ ഫുട്ബാൾ ജേതാക്കൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നടത്തിയ കെ.എസ്. അബ്ദുല്ല മെമ്മോറിയൽ ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജേതാക്കൾ. ഫ്ളൈറ്റേഴ്സ് എഫ്.സി രണ്ടാം സ്ഥാനം നേടി. മാക്ക് കുവൈത്ത് മൂന്നാം സ്ഥാനവും സോക്കർ സിറ്റി ഫഹാഹീൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റ് സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, സെക്രട്ടറി ഗഫൂർ വയനാട്, ജില്ല ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാട്, ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത്, കബീർ തളങ്കര, സെക്രട്ടറി റഫീഖ് ഒളവറ, മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാൻ അബ്ദുല്ല, സെക്രട്ടറി ഗഫൂർ കോട്ടക്കുന്ന്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അസീസ് തളങ്കര, നവാസ് പള്ളിക്കാൽ, സുഹൈബ് ഷെയ്ഖ്, കെഫാക് പ്രസിഡന്റ് മൻസൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഹ്മദ് ആസാദ് നഗർ, അഫ്സാർ തളങ്കര, സാക്കിബ് ഷെയ്ഖ്, സിദ്ദിഖ് ശർക്കി എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് കൺവീനർ മുഹമ്മദ് ശുഹൈബ് ഷെയ്ഖ് സ്വാഗതവും ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു.

